ജീവിച്ചിരിക്കുന്ന ആളോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പഞ്ചായത്തിന്റെ നോട്ടീസ്

  1. Home
  2. Latest

ജീവിച്ചിരിക്കുന്ന ആളോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പഞ്ചായത്തിന്റെ നോട്ടീസ്

d


പത്തനംതിട്ടയിൽ ജീവിച്ചിരിക്കുന്ന ആളോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പഞ്ചായത്തിന്റെ നോട്ടീസ്. ഇളകൊള്ളൂർ സ്വദേശി ഗോപിനാഥൻ നായർക്കാണ് നോട്ടീസ് ലഭിച്ചത്. പ്രമാടം പഞ്ചായത്തിൽ നിന്നാണ് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് ലഭിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിനാണ് നോട്ടീസ്. മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. അതേസമയം, 64 കാരനായ ഗോപിനാഥനെ ആധാർ കാർഡുമായി ഇന്ന് പഞ്ചായത്തിൽ നേരിട്ട് എത്തിച്ച ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താൻ ആണ് മകന്റെ ശ്രമം. ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിൽനിന്ന് ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.