രാഷ്ട്രീയത്തിനതീതമായ ജനങ്ങളുടെ നിലപാട് അട്ടിമറിയുണ്ടാക്കും: സുരേഷ് ഗോപി

  1. Home
  2. Latest

രാഷ്ട്രീയത്തിനതീതമായ ജനങ്ങളുടെ നിലപാട് അട്ടിമറിയുണ്ടാക്കും: സുരേഷ് ഗോപി

suresh-gopi


തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാകുന്ന പത്മജ വേണുഗോപാല്‍ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ജനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ അനായാസം ജയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന ജനങ്ങളുടെ കൂട്ടുത്തരവാദിത്തവും പിന്തുണയും പത്മജയ്ക്ക് അനുകൂലമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മുന്‍കാല പരാജയങ്ങള്‍ പ്രസക്തമല്ലെന്നും ഇന്നത്തെ സവിശേഷമായ രാഷ്ട്രീയ സാഹചര്യം ബിജെപിയുടെ വിജയത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതും സമാനമായ രീതിയിലാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.ഇന്നത്തെ വോട്ടര്‍മാര്‍ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്നുണ്ടെന്നും ജനങ്ങളുടെ ഈ നിലപാട് തൃശൂരില്‍ ഒരു അട്ടിമറി വിജയത്തിന് കാരണമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ വോട്ടര്‍മാരുടെ ഈ മാറ്റം സഹായിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.