ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയൻ

  1. Home
  2. Latest

ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയൻ

pinarayi


ആരോ​ഗ്യവകുപ്പിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ലെന്ന് പിണറായി വിജയൻ വിമർശിച്ചു. സർക്കാർ ആരോ​ഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ആരോ​ഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാ​ഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല.

ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയൻ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.