പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാൻ യോഗ്യനല്ലെന്നും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും പാറശ്ശാല ഏരിയ സെക്രട്ടറി
പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാൻ യോഗ്യനല്ലെന്നും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും പാറശ്ശാല ഏരിയ സെക്രട്ടറി എസ്. അജയകുമാർ. തോൽവി വിലയിരുത്താൻ ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് നിലപാട് പറഞ്ഞത്. പിണറായി വിജയനെ കാരണഭൂതനാക്കിയുള്ള പാട്ട് പുറത്തിറക്കിയ സമയത്ത് പരിപാടിയുടെ സംഘാടക സമിതി ചെയർമാൻ കൂടിയായിരുന്നു എസ്. അജയകുമാർ.
തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും കീഴ്ഘടങ്ങളിൽ നിന്ന് വ്യാപക വിമർശനത്തിന് വിധേയമാകുകയാണ്.
പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘനും പിണറായി വിജയനും എം.വി. ഗോവിന്ദനും നടപ്പാക്കിയ ചില കാര്യങ്ങൾ പാർട്ടിക്ക് ദോഷകരമായി വന്നു. എന്നിട്ടും നേതൃത്വം ഇവരെ മാറ്റാതെ മുമ്പോട്ട് പോകുകയാണ്. പിണറായി വിജൻ പറയുന്നത് എല്ലാം അതേപടി ചെയ്യാനുള്ള തൊഴിലാളികളായി പാർട്ടി സഖാക്കൾ മാറുകയാണെന്ന് വിമർശനം ഉയർന്നു.
വെള്ളാപ്പള്ളി നടേശനുമായി ചേർന്ന് നിൽക്കുകയും ന്യൂനപക്ഷങ്ങളെ അകറ്റുകയും ചെയ്തിട്ടുള്ള പ്രസ്താവന തെറ്റായിപ്പോയി. കുമാരനാശാനേക്കാൾ മഹാനാണ് വെള്ളാപ്പള്ളി എന്ന് പിണറായി വിജയൻ പ്രസംഗിച്ചത് തെറ്റായി എന്നും വിമർശനം ഉയർന്നു. സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും വിമർശനമുയർന്നു.
കോടിയേരി ബാലകൃഷ്ണന് ശേഷം എത്തിയ സംസ്ഥാന സെക്രട്ടറിമാരായ എ. വിജയരാഘനായാലും എം.വി. ഗോവിന്ദനായാലും കാര്യങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനും പാർട്ടി അണികളെ പറഞ്ഞ് മനസ്സിലാക്കാൻ സാധിച്ചില്ല. എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനങ്ങളിൽ നടത്തുന്ന ഭാഷാ പ്രയോഗങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന് തന്നെ മനസ്സിലാകുന്നതാണോ എന്നാണ് അടൂർ ഏരിയ കമ്മിറ്റിയിൽ ചോദ്യമുയർന്നത്.
