എളയാവൂരിലെ മണ്ണിടിച്ചിലില്‍ ദേശീയ പാത അതോറിറ്റിക്കെതിരെ പിണറായി വിജയന്‍

  1. Home
  2. Latest

എളയാവൂരിലെ മണ്ണിടിച്ചിലില്‍ ദേശീയ പാത അതോറിറ്റിക്കെതിരെ പിണറായി വിജയന്‍

pinarayi vijayan


 

എളയാവൂരിലെ മണ്ണിടിച്ചിലില്‍ ദേശീയ പാത അതോറിറ്റിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഡിസൈനിലെ പാളിച്ചയാണ് മണ്ണിടിയാന്‍ കാരണം. 2023ല്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും ദേശീയ പാത അതോറിറ്റി ഫലപ്രദമായി ഇടപെട്ടില്ല. ഇനിയൊരു അപകടം ഉണ്ടാകരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദേശീയപാത വികസനം നടക്കുന്ന എളയാവൂർ സൗത്തിലാണ് മണ്ണിടിഞ്ഞ് സംരക്ഷണഭിത്തി തകർന്നത്. ഏകദേശം 75 മീറ്റര്‍ നീളത്തിൽ 15 അടിയോളം താഴ്ചയിലാണ് തിങ്കളാഴ്ച്ച രാത്രി മുതൽ മണ്ണ് അമർന്ന് ചൊവാഴ്ച രാവിലെ ആറോടെ സംരക്ഷഭിത്തി പൂർണമായും തകർന്നത്.

ദേശീയപാതയുടെ ഡിസൈനിൽ പിശക് പറ്റിയിട്ടുണ്ടെന്ന് നിതിൻ ഗഡ്ഗരി തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് നിർമ്മാണം നടത്തിയത് കൃത്യമായ പഠനം നടത്തിയാണെന്നാണ് കരാർ കമ്പനി അവകാശപ്പെടുന്നത്. എന്നാൽ കേരളത്തിന്റെ ഭൂപ്രകൃതിയോട് ഇണങ്ങിയ രീതിയിൽ ദേശീയപാത നിർമാണം നടത്താമെന്ന് മുൻപ് ഉറപ്പ് നൽകിയിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു.