പരാജയം അംഗീകരിച്ചാണ് പോകുന്നത്, കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് പിണറായി വിജയന്‍
ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ധനവകുപ്പ് വസ്തുത പരിശോധന നടത്തിയാണോ ധവളപത്രം ഇറക്കിയതെന്ന് നിയമസഭയിൽ ചോദിച്ച പിണറായി, പുതുയുഗ കേരളം ഒരു മുദ്രാവാക്യം മാത്രമായെന്നും വിമർശിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തെ പറ്റി നയപ്രഖ്യാപനത്തിൽ പരാമർശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനുള്ള കർമ്മ പരിപാടിയെ കുറിച്ച് ഒരു വരി പോലുമില്ല. ജനത്തിന് പ്രതീക്ഷയുള്ള ഒരു ഒന്നും നയപ്രഖ്യാപനത്തിൽ ഇല്ലെന്ന് പിണറായി വിജയൻ വിമർശിച്ചു. പരാജയം അംഗീകരിച്ചാണ് ഞങ്ങൾ പോകുന്നതെന്നും ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടെന്നും കൂടുതൽ കരുത്തോടെ ഞങ്ങൾ തിരിച്ചു വരുമെന്നും പിണറായി കൂട്ടിച്ചേർത്തു. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുന്നു അദ്ദേഹം.
