ബംഗാളിൽ വമ്പൻ വിജയം പ്രവചിച്ച് പ്രധാനമന്ത്രി

  1. Home
  2. Latest

ബംഗാളിൽ വമ്പൻ വിജയം പ്രവചിച്ച് പ്രധാനമന്ത്രി

Prime Minister Narendra ModI


പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വമ്പൻ വിജയം പ്രവചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബം​ഗാളിലെ ഉയർന്ന പോളിം​ഗ് ശതമാനം ചൂണ്ടിക്കാട്ടിയ മോദി, ഇത് ബി ജെ പിക്ക് വമ്പൻ വിജയം ഉറപ്പാണെന്നാണ് ചൂണ്ടിക്കാട്ടുന്നതെന്നും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി മമത ബാനർജിയുടെ ടി എം സിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്ലാ വിഭാ​ഗം ജനങ്ങളും ബംഗാളിൽ ബി ജെ പിക്ക് അനുകൂലമായി പ്രതികരിക്കുകയാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഭയം കൂടാതെ എല്ലാവരും വോട്ട് ചെയ്തു. ഇത്രയും കാലത്തെ ഭരണത്തിൽ ടി എം സി നോക്കിയത് ബം​ഗാളിനെ കൊള്ളയടിക്കാൻ മാത്രമാണെന്നും കൊള്ളക്കാരുടെ ദുർഭരണം മെയ് 4 ന് അവസാനിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. കൊൽക്കത്ത ജാദവ്പൂരിലെ റാലിയിലായിരുന്നു പ്രധാനമന്ത്രി തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ചത്.