ഹൂഗ്ലി നദിയിൽ തോണിയിൽ സവാരി നടത്തി പ്രധാനമന്ത്രി
കൊല്‍ക്കത്ത പശ്ചിമ ബംഗാളിലെ പ്രചാരണത്തിനിടെ ഹൂഗ്ലി നദിയിൽ തോണിയിൽ സവാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെയാണ് മോദി സവാരി നടത്തിയത്. ക്യാമറയിൽ ചിത്രങ്ങളും പകർത്തിയ മോദി അവിടെ പ്രഭാത നടത്തത്തിനെത്തിയവരെയും, തോണിക്കാരെയും കണ്ട് സംസാരിച്ചു. ബംഗാളിന്റെ വികസനത്തിനായി പ്രവർത്തിക്കാനുള്ള പ്രതിബന്ധത ഉറപ്പിച്ചെന്നും മോദി പറഞ്ഞു. ഇന്നലെ ഹൗറയിൽനിന്നും കൊൽക്കത്തയിലേക്ക് റോഡ് ഷോ നടത്തിയ മോദി വൈകീട്ട് ബേലൂരിലെ ശ്രീരാമകൃഷ്ണ മഠം ആസ്ഥാനവും സന്ദർശിച്ചിരുന്നു.
ബംഗാളിലെ ഉയർന്ന പോളിംഗ് ശതമാനം ബിജെപിക്ക് വൻ വിജയം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ടിഎംസിക്ക് ഒരു സീറ്റ് പോലും കിട്ടില്ല എല്ലാ വിഭാഗം ജനങ്ങളും ബിജെപിക്ക് അനുകൂലമായി പ്രതികരിക്കുന്നു , ഭയം കൂടാതെ എല്ലാവരും വോട്ട് ചെയ്തു ടിഎംസി നോക്കിയത് ബംഗാളിനെ കൊള്ളയടിക്കാൻ മാത്രം, ദുർഭരണം അവസാനിക്കും കൊൽക്കത്ത ജാദവ്പൂരിലെ റാലിയിലാണ് മോദിയുടെ ഈ പരാമർശം
