പൊലീസിനെതിരായ 'പോടാ പുല്ലേ പൊലീസേ…' മുദ്രാവാക്യം വിളിയിൽ വിശദീകരണവുമായി ആർ ശ്രീലേഖ

  1. Home
  2. Latest

പൊലീസിനെതിരായ 'പോടാ പുല്ലേ പൊലീസേ…' മുദ്രാവാക്യം വിളിയിൽ വിശദീകരണവുമായി ആർ ശ്രീലേഖ

SREELEKHA


പൊലീസിനെതിരായ 'പോടാ പുല്ലേ പൊലീസേ…' മുദ്രാവാക്യം വിളിയിൽ വിശദീകരണവുമായി മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ. പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ "പോടാ, പുല്ലേ" എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട് എന്നാണ് ശ്രീലേഖ ഫെയ്സ്ബുക്കിൽ കുറിച്ചത്.ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്. അന്നൊന്നും ആരും, ഒരു നേതാവും തനിക്കെതിരെ പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ 'പോടാ' എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്?. എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം! . ശ്രീലേഖ കുറിച്ചു.