ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ രണ്ടായിരത്തിലേറെ കുറ്റവാളികള്‍ എത്തിയെന്ന പൊലീസ് സത്യവാങ്മൂലം തെറ്റെന്ന് റിപ്പോര്‍ട്ട്
ജന്തര്‍ മന്തറിലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ രണ്ടായിരത്തിലേറെ കുറ്റവാളികള്‍ എത്തിയെന്ന പൊലീസ് സത്യവാങ്മൂലം തെറ്റെന്ന് റിപ്പോര്‍ട്ട്. പൊലീസ് പറയുന്ന 25ലേറെ കൊടുംകുറ്റവാളികള്‍ പ്രതിഷേധ സമയത്ത് ജയിലിലായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2871 കുറ്റവാളികള്‍ സമരം നടക്കുന്ന പരിസരത്ത് എത്തി എന്നാണ് പൊലീസ് സത്യവാങ്മൂലം നല്‍കിയിരുന്നത്.
ജൂലൈ 20നും 26നും ഇടയില്‍ കുറ്റവാളികള്‍ സിജെപി പ്രതിഷേധം നടക്കുന്ന പരിസരത്ത് എത്തി എന്നായിരുന്നു പൊലീസ് വാദം. ഫേഷ്യല്‍ റെക്കഗിനീഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത് സ്ഥിരീകരിച്ചു എന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. 201 പേര്‍ കൊടുംകുറ്റവാളികളെന്നും പൊലീസ് പറഞ്ഞിരുന്നു. കൊലപാതകം, പീഡനം, പോക്‌സോ കേസ് തുടങ്ങിയ കേസുകളിലെ പ്രതികള്‍ സമരം നടക്കുന്ന പരിസരത്തെത്തി എന്നായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതില്‍ പിഴവുകളുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിറ്റ അന്വേഷണാത്മക റിപ്പോര്‍ട്ട്.
