ആകാശവാണി ഭവനിലേക്ക് ഇന്ത്യാ സഖ്യം നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെ സമരക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

  1. Home
  2. Latest

ആകാശവാണി ഭവനിലേക്ക് ഇന്ത്യാ സഖ്യം നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെ സമരക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

rahul gandhi


 

ആകാശവാണി ഭവനിലേക്ക് ഇന്ത്യാ സഖ്യം നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെ, സമരക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഓൾ ഇന്ത്യ റേഡിയോ നൽകിയ പരാതിയിലാണ് കേസ്. പ്രിയങ്ക ഗാന്ധി അടക്കമുള്ളവർക്കെതിരെ കേസെടുത്തെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തോയെന്ന് വ്യക്തമായിട്ടില്ല. തുടർ സമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്ന് ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. അതേസമയം ശനിയാഴ്ച ഇടതുവിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് തങ്ങൾ നടത്തുന്ന സമരം തടയാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിജെപിയും രംഗത്തെത്തി.

ആകാശവാണി ഭവനിലേക്ക് എംപിമാർ ഉൾപ്പെടെയുള്ളവർ അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് ആദ്യഘട്ടത്തിൽ സഹകരിച്ചെങ്കിലും അത് മറികടന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുമായി ദില്ലി പൊലീസ് മുന്നോട്ട് പോകുന്നത്. നിയമാനുസൃതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും 260 പേരെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചതായും പോലീസ് അറിയിച്ചു.