സമരം തുടരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്

  1. Home
  2. Latest

സമരം തുടരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്

sunny joseph    


 

സമരം തുടരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. ഇന്ന് വൈകിട്ട് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. സമരം കാരണം മീറ്റര്‍ റീഡിങ് തടസപ്പെട്ടതോടെയാണ് സമവായനീക്കം.

സമരം കനത്തതോടെ റീഡിങ് മിഷന്‍ ഉള്‍പ്പെടെ കെഎസ്ഇബി തിരികെ വാങ്ങിയിരുന്നു. മെഷീന്‍ തിരികെ നല്‍കാത്തവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാനും കെഎസ്ഇബി തീരുമാനിച്ചിരുന്നു. പിന്നാലെയാണ് വകുപ്പ് മന്ത്രി സമവായ ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്.ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ മൂവായിരത്തോളം വരുന്ന കെഎസ്ഇബി കരാര്‍ മീറ്റര്‍ റീഡര്‍മാര്‍ സമരം നടത്തുന്നത്. കെഎസ്ഇബിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പിന്നാലെ പിഒഎസ് മിഷന്‍ തിരിച്ചേല്‍പ്പിക്കണമെന്ന് സമരം ചെയ്യുന്ന കരാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മെഷീന്‍ തിരിച്ചേല്‍പ്പിക്കാത്ത ജീവനക്കാരുടെ വിവരങ്ങള്‍ ഉടനടി അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശമുണ്ടായിരുന്നു.