പ്രശാന്ത് കിഷോറിന് 96 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം

  1. Home
  2. Latest

പ്രശാന്ത് കിഷോറിന് 96 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം

s


 

രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോറിന് 96 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം. ബിഹാറിലെ ബങ്കിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയാണ് പ്രശാന്ത് കിഷോര്‍.

റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 22.19 കോടി രൂപയുടെ ജംഗമ ആസ്തികളും 73.87 കോടി രൂപയുടെ സ്ഥാവര ആസ്തികളും ഉണ്ടെന്നാണ് വിവരം നല്‍കിയിട്ടുള്ളത്. അസമില്‍ നിന്നുള്ള ഡോക്ടറായ അദ്ദേഹത്തിന്റെ ഭാര്യ ജാഹ്നവി ദാസിന് 89.51 കോടി രൂപയുടെ ജംഗമ ആസ്തികളും 12.42 കോടി രൂപയുടെ സ്ഥാവര ആസ്തികളുമുണ്ട്.

സത്യവാങ്മൂലത്തില്‍ പറയുന്നത് അനുസരിച്ച് അദ്ദേഹത്തിന് നിലവില്‍ 5.77 കോടി രൂപയുടെ ബാങ്ക് വായ്പയുണ്ട്. ഗാസിയാബാദിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ കിഷോറിന് രണ്ട് ഫ്‌ളാറ്റുകളുണ്ട്. കൂടാതെ മറ്റ് രണ്ട് ഫ്‌ലാറ്റുകളില്‍ 50% ഓഹരി പങ്കാളിത്തവുമുണ്ട്. പട്‌നയിലെ പാടലീപുത്ര കോളനിയിലും ഡല്‍ഹിയിലെ വസന്ത് വിഹാറിലും പ്ലോട്ടുകളും ബക്‌സറിലും സ്വന്തം തറവാട്ടുഗ്രാമത്തിലും അദ്ദേഹത്തിന് വസ്തുവകകളുണ്ട്. കിഷോര്‍ 'വേധ വെഞ്ച്വര്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ ഉടമയാണ്. ഈ കമ്പനി 2024-25 വര്‍ഷത്തില്‍ 85 കോടി രൂപ ജന്‍ സൂരാജിന് സംഭാവനയായി നല്‍കി. ഇതിനുമുമ്പ്, 2023-24 വര്‍ഷത്തില്‍ ജന്‍ സുരാജ് ഫൗണ്ടേഷന് 50 ലക്ഷം രൂപയും 'ജോയ് ഓഫ് ഗിവിംഗ്' എന്ന സംഘടനയ്ക്ക് 2.75 കോടി രൂപയും കമ്പനി സംഭാവന നല്‍കിയിരുന്നു.