രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് നടപടികൾക്ക് മാതൃകയായി രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് നടപടികൾക്ക് മാതൃകയായി രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെൻസസ് 2027-ന്റെ ഭാഗമായി. രാഷ്ട്രപതി ഭവനിൽ വെച്ച് സെൽഫ് ഇന്യുമറേഷൻ ഫോം പൂരിപ്പിച്ചാണ് രാഷ്ട്രപതി നടപടിക്രമങ്ങളിൽ പങ്കാളിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്നതിന്റെ (സെൽഫ് എന്യുമറേഷൻ) ചിത്രങ്ങൾ എക്സിലൂടെ പങ്കുവെച്ചു. രാഷ്ട്രത്തിന്റെ വികസനത്തിന് കൃത്യമായ വിവരശേഖരണം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സെൻസസ് നടപടികളിൽ പങ്കാളികളാകാൻ എല്ലാ പൗരന്മാരോടും ആഹ്വാനം ചെയ്തു. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വിവരങ്ങൾ കൈമാറുന്നത് പ്രക്രിയ കൂടുതൽ ലളിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻസസ് 2027 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ്. ഇന്നലെയാണ് സെൻസസ് 2027 ന്‍റെ ആദ്യഘട്ട പ്രവർത്തനമായ സെൽഫ് എന്യുമറേഷൻ പ്രക്രീയ ആരംഭിച്ചത്. വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള നടപടികളാണ് സെൽഫ് എന്യുമറേഷൻ പ്രക്രീയ.
