റെക്കോർഡ് സ്വന്തമാക്കി നരേന്ദ്ര മോദി,`തെരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന നേതാവ്

  1. Home
  2. Latest

റെക്കോർഡ് സ്വന്തമാക്കി നരേന്ദ്ര മോദി,`തെരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന നേതാവ്

Prime Minister Narendra ModI


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രിസഭയുടെ പ്രശംസ. തെരഞ്ഞെടുക്കപ്പെട്ട് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന നേതാവെന്ന റെക്കോർഡ് നേടിയതിനാണ് മന്ത്രിസഭ മോദിയെ ആദരിച്ചത്. മോദിയെ പ്രകീർത്തിച്ച് പ്രമേയം പാസാക്കിയ മന്ത്രിമാർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് ആദരവ് അറിയിച്ചത്. എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും കക്ഷി നേതാക്കളുടെയും യോഗവും ഇന്ന് ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ ചേരുന്നുണ്ട്.

തെരഞ്ഞെടുപ്പിൽ വിജയിച്ച് 4398 ദിവസമാണ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായി ഇരുന്നത്. ഇതാണ് നരേന്ദ്ര മോദി ഇന്ന് മറികടന്നത്. അഴിമതിയുടെ കറ പുരളാത്ത നേതാവാണ് മോദിയെന്ന് ബീഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പുകഴ്ത്തി. ആഗോള രംഗത്ത് ഇന്ത്യയുടെ വിലയും നിലയും മോദി ഉയർത്തിയെന്നും ഇം​ഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തിൽ നിതീഷ് കുമാർ പ്രകീർത്തിച്ചു. മോദി ഇന്ത്യയുടെ സംസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് അന്തരീക്ഷം ഒരുക്കുന്നു എന്ന് പ്രശംസിച്ച് ചന്ദ്രബാബു നായിഡുവും ഇന്നലെ ലേഖനം എഴുതിയിരുന്നു.