കാന്തപുരത്തിൻ്റെ പരാമർശം വിവാദമാക്കിയതിന് പിന്നിൽ പ്രൊപഗണ്ട; നാസർ ഫൈസി കൂടത്തായി

  1. Home
  2. Latest

കാന്തപുരത്തിൻ്റെ പരാമർശം വിവാദമാക്കിയതിന് പിന്നിൽ പ്രൊപഗണ്ട; നാസർ ഫൈസി കൂടത്തായി

       kanthapuram    


 

കാന്തപുരത്തിന് പിന്തുണയുമായി സമസ്‌ത കേരള സുന്നി മഹൽ ഫെഡറേഷൻ. കാന്തപുരത്തിൻ്റെ പരാമർശം വിവാദമാക്കിയതിന് പിന്നിൽ പ്രൊപഗണ്ടയാണെന്നും കാന്തപുരത്തിനെതിരായ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സമസ്‌ത മുഷാവറ അംഗം നാസർ ഫൈസി കൂടത്തായി പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് നാസർ ഫൈസിയുടെ പരാമർശം.

സ്ത്രീ സമൂഹത്തോട് മതവിധി ബോധ്യപ്പെടുത്താൻ ഉത്തരവാദിത്വം പണ്ഡിതന്മാർക്കുണ്ട്. ഇസ്ലാമിനെ വെറുക്കപ്പെട്ടതാക്കുകയാണ് വിമർശിക്കുന്നവർ ചെയ്യുന്നത്. ചരിത്ര വസ്തുതകൾ അറിയാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും നാസർ ഫൈസി പറഞ്ഞു.

അതേസമയം, സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി. നിലവിൽ നടക്കുന്നത് അനാവശ്യ ചർച്ചകളാണെന്നും കാന്തപുരത്തിൻ്റെ പ്രസ്താവനയെ മറയാക്കി ഇസ്‌ലാമിനെ പൈശ്ചികവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ പ്രതികരിച്ചു. കാന്തപുരത്തിൻ്റെ പ്രസ്താവനയോട് മുസ്‌ലിം സമുദായത്തിന് തന്നെ വിയോജിപ്പുണ്ടെന്നും പി മുജീബുറഹ്‌മാൻ വ്യക്തമാക്കി. ഇസ്‌ലാമോഫോബിയ വളർത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.