ആസ്തി വിവരങ്ങള്‍ മറച്ചുവച്ചു; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണം; ആരോപണവുമായി കോണ്‍ഗ്രസ്

  1. Home
  2. Latest

ആസ്തി വിവരങ്ങള്‍ മറച്ചുവച്ചു; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണം; ആരോപണവുമായി കോണ്‍ഗ്രസ്

bjp-kerala-state-chief-rajeev-chandrasekhar


നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി വിവരകണക്കിനെതിരെ കോണ്‍ഗ്രസ്. ബംഗളൂരുവിലെ വീട് മറച്ചു വെച്ചുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം.1.07 ഏക്കറിലുള്ള വസതിക്ക് 200 കോടി വരുമെന്നാണ് ആരോപണം. മാര്‍ച്ച് 17ന് ഈ വസ്തുവിന് നികുതി അടച്ച രസീത് കോണ്‍ഗ്രസ് പുറത്തു വിട്ടു. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് അഡ്വ. എസ് സുരേഷ് പറഞ്ഞു. കുറച്ചു കാലങ്ങളായി അദ്ദേഹത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ നടത്തുകയാണെന്നും ഇത്തരം കപട ആരോപണങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നും സുരേഷ് പറഞ്ഞു.