പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയെക്കാളും ഇരട്ടി ശമ്പളം; വെട്ടിക്കുറയ്ക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്
പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും നല്‍കി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാല്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് പിഎസ്സി അംഗങ്ങള്‍ക്ക് നല്‍കുന്നത്. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. നീതിബോധവും അര്‍ഹതയും യോഗ്യതയും ഉള്ള കളങ്കരഹിതരെയാണ് പിഎസ്‌സി യുടെ ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കേണ്ടതെന്നും ചെറിയാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2025ലെ ശമ്പള പരിഷ്‌കരണം പ്രകാരം പിഎസ്സി ചെയര്‍മാന് 4.10 ലക്ഷം രൂപയും അംഗങ്ങള്‍ക്ക് 4 ലക്ഷം രൂപയുമാണ് മൊത്ത ശമ്പളം. പ്രധാനമന്ത്രിക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളമെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാന്‍ ഫിലിപ്പ്
പി. എസ്. സി ചെയര്‍മാനും അംഗങ്ങള്‍ക്കും നല്‍കി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാല്‍ സര്‍ക്കാര്‍ തയ്യാറാവണം.
ഇന്ത്യ പ്രധാനമന്ത്രി, കേരളം മുഖ്യമന്ത്രി എന്നിവരേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് പി.എസ്.സി അംഗങ്ങള്‍ക്ക്. 2025ലെ ശമ്പള പരിഷ്‌ക്കരണ പ്രകാരം പി.എസ്.സി ചെയര്‍മാന് 4.10 ലക്ഷം രൂപയും അംഗങ്ങള്‍ക്ക് 4 ലക്ഷം രൂപയുമാണ് മൊത്ത ശമ്പളം. പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളം.
പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. നീതിബോധവും അര്‍ഹതയും യോഗ്യതയും ഉള്ള കളങ്കരഹിതരെയാണ് പി.എസ്.സി യുടെ ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കേണ്ടത്.
