കെടിഡിസി ചെയർമാൻ സ്ഥാനം ചോദിച്ച് പി വി അൻവർ
നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ കെടിഡിസി ചെയർമാൻ പദവി നൽകാമെന്ന് വിഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും ഉറപ്പ് നൽകിയിരുന്നതായി പി വി അൻവർ. ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകിയതായും പിവി അൻവർ സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വം തീരുമാനമെടുക്കുമെന്നും പി വി അൻവർ പറഞ്ഞു.
