എഫ്ഐആര്‍ റദ്ദാക്കണമെന്ന പിവി അൻവറിന്‍റെ ഹര്‍ജി; പരാതിക്കാരനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

  1. Home
  2. Latest

എഫ്ഐആര്‍ റദ്ദാക്കണമെന്ന പിവി അൻവറിന്‍റെ ഹര്‍ജി; പരാതിക്കാരനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

pv anwar 


കെഎഫ്സി വായ്പാ തട്ടിപ്പിലെ എഫ്ഐആർ റദ്ദാക്കണമെന്ന പിവി അൻവറിന്‍റെ ഹ‍‍‍ർജയിൽ പരാതിക്കാരനെ കക്ഷിയാക്കി ഹൈക്കോടതി. വിജിലൻസ് എടുത്ത് കേസിലെ പരാതിക്കാരനും കൊല്ലത്തെ വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രനെയാണ് കക്ഷിയാക്കിയത്. കേരള ഫിനാഷ്യൽ കോർപ്പറേഷനിലെ വായ്പാ തട്ടിപ്പിലൂടെ 23.30 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ. കേസിൽ പിവി അൻവറും, അൻവറിന്‍റെ ഡ്രൈവർ സിയാദും പ്രതികളാണ്. വിജിലൻസ് കേസിന് പിറകെ ഇഡിയും അൻവറിനെതിരെ നടപടി കടുപ്പിച്ചതോടെയാണ് എഫ്ഐആർ നിലനിൽക്കില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിത്. ഹ‍ർജി ഈമാസം 23ന് കോടതി വീണ്ടും പരിഗണിക്കും.