ആഭ്യന്തരമന്ത്രിയെ തള്ളി ആർ.ശ്രീലേഖ

  1. Home
  2. Latest

ആഭ്യന്തരമന്ത്രിയെ തള്ളി ആർ.ശ്രീലേഖ

SREELEKHA


ബിജെപി നേതാവും വാഴോട്ടുകോണം കൗൺസിലറുമായ ആർ.സുഗതനെ അറസ്റ്റ്‌ചെയ്ത സംഭവത്തിൽ ആഭ്യന്തരമന്ത്രിയെ തള്ളി വട്ടിയൂർകാവ് കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. വട്ടിയൂർകാവ് എസ്എച്ച്ഒ വിപിനെ തിരഞ്ഞെടുപ്പിന് മുൻപ് സിപിഎം സർക്കാർ പ്രത്യേകമായി ചെങ്ങന്നൂരിൽനിന്ന് കൊണ്ട് വന്ന് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ നിയമിച്ചത് അവിടെ മൂന്നാം വട്ടവും വി.കെ.പ്രശാന്തിനെ ജയിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശ്യത്തിനാണ്. അത് ആഭ്യന്തര മന്ത്രിക്ക് അറിയില്ല, പക്ഷെ ആരോഗ്യ മന്ത്രിക്ക് അറിയാമെന്ന് ശ്രീലേഖ ഫെയ്സ്ബുക്കിൽ കുറിച്ചു.

സുഗതൻ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണെന്നും നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണെന്നും ശ്രീലേഖന പറഞ്ഞു. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെയല്ലാതെ ഒരാൾക്കും എതിരെ സുഗതൻ പ്രതികരിച്ചിട്ടില്ല. ഇതൊന്നും ഇപ്പോഴും സിപിഎം വിധേയത്വം വിട്ടു മാറാത്ത ഒരു പോലീസുകാരും സർക്കാരിനെ അറിയിക്കാൻ പോകുന്നില്ല. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ്‌ അല്ല, ഇണ്ടി മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാൽ അതിൽ അതിശയപ്പെടേണ്ടതില്ലെന്നും അവർ കുറിച്ചു.