ശിവരാജ് സിംഗ് ചൗഹാന്റെ മകൻ നൽകിയ മാനനഷ്ട കേസിൽ ഖേദം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി

  1. Home
  2. Latest

ശിവരാജ് സിംഗ് ചൗഹാന്റെ മകൻ നൽകിയ മാനനഷ്ട കേസിൽ ഖേദം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി

rahul gandhi


 

കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ചൗഹാൻ നൽകിയ മാനനഷ്ട കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോടതിയിൽ ഖേദം അറിയിച്ചു. ഭോപ്പാൽ കോടതിയിലാണ് രാഹുല്‍ ഗാന്ധി മാപ്പപേക്ഷ സമർപ്പിച്ചത്. 2018 ൽ ജാബുവയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പാനമ പേപ്പർ ലീക്ക് സംഭവത്തിൽ കാർത്തികേയ സിംഗിന്റെ പേരുണ്ടെന്ന പരാമർശത്തിനെതിരെയായിരുന്നു ഹർജി.

എന്നാൽ കാർത്തികേയ സിംഗിനെ ഉദ്ധരിച്ചല്ല തൻ്റെ പ്രസ്താവന എന്നാണ് രാഹുലിന്റെ വിശദീകരണം. അപകീർത്തികരവും തെറ്റായതുമായ പ്രസ്താവനകൾ നടത്തിയെന്നും തന്റെയും കുടുംബത്തിന്റെയും സൽപ്പേരിന് കോട്ടം വരുത്തുന്നതിനാണ് ഇത് ചെയ്തതെന്നും ആരോപിച്ച് കാർത്തികേ സിംഗ് ഭോപ്പാലിലെ എംപി-എംഎൽഎ കോടതിയിലായിരുന്നു ക്രിമിനൽ മാനനഷ്ടക്കേസ് സമർപ്പിച്ചിരുന്നത്.