ഓണാശംസകൾ നേർന്ന് രാഹുൽ ഗാന്ധി
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓണം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ. എക്‌സിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ”എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു!, ഈ ഉത്സവം എല്ലാവർക്കും സന്തോഷവും പുതിയ തുടക്കങ്ങളും സമൃദ്ധിയും കൊണ്ടുവരട്ടെ”- രാഹുൽ ഗാന്ധി കുറിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊര്‍ജസ്വലമായ ഉത്സവമാണ് ഓണമെന്ന് ആശംസാ സന്ദേശത്തില്‍ മോദി പറഞ്ഞു. ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതല്‍ കരുത്തുപകരട്ടെ എന്ന് മോദി ആശംസിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രിയുടെ ഓണാശംസകള്‍. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഓണാശംസകള്‍ അറിയിച്ചത്.
