മെസ്സി തട്ടിപ്പിലെ റെയ്ഡ്; നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി

  1. Home
  2. Latest

മെസ്സി തട്ടിപ്പിലെ റെയ്ഡ്; നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി

vd satheesan


 

മെസ്സിയുടെ പേരിലുള്ള തട്ടിപ്പില്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നത് നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡെന്നും നിയമപരമായ ഇടപെടലാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാർത്താസംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, റെയ്ഡ് വിവരം അറിഞ്ഞത് ആ ചാനലിലിലൂടെയാണെന്നും കൂട്ടിച്ചേര്‍ത്തു.

എസ്ഐടി അന്വേഷണ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലെ റെയ്ഡ്. മെസിയുടെ പേരിൽ നടന്നത് വലിയ തട്ടിപ്പാണ് ഇത്. റെയ്ഡ് എവിടെ എന്നതിൽ തീരുമാനം പൊലീസുന്റേതെന്നും സർക്കാർ ഇടപെടലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, മാസപ്പടി കേസില്‍ വീണയുടെ ഡയറിയിലെ കണക്കുകളുടെ കാര്യത്തിൽ പിണറായിയും റിയാസും നൽകുന്നത് പരസ്പര വിരുദ്ധ വിശദീകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഡിയുടെ കത്ത് സർക്കാർ പരിശോധിക്കുകയാണ്. തീരുമാനം ഉടനെന്നും വി ഡി സതീശൻ പറഞ്ഞു.