ചെന്നിത്തലയോട് ചില ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ മകന്
രാജ് മോഹന്‍ ഉണ്ണിത്താനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നാലെ; കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ആഭ്യന്തര തര്‍ക്കങ്ങള്‍ കാണുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ചില ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ മകന് അമല്‍ ഉണ്ണിത്താന്. എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തില്‍ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ രമേശ് ചെന്നിത്തലയെന്ന് അമല്‍ ചോദിച്ചു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ അധികാരവടംവലികള്‍ കേരളം മറന്നിട്ടില്ല. ഇപ്പോള്‍ വി.ഡി. സതീശന് മുഖ്യമന്ത്രിയായിരിക്കെ വീണ്ടും പഴയ രാഷ്ട്രീയ തിരക്കഥ ആവര്ത്തിക്കുകയാണോയെന്നും അമല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു. വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി, ജനവികാരത്തിന്റെ പേരില്‍ മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ നടക്കുന്നത് തന്റെ സംശയങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ മറുപടി നല്‍കണം. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ഭരണമാണോ, അതോ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടിയുള്ള മ്യൂസിക്കല്‍ ചെയര്‍ മത്സരമാണോയെന്നും അമല്‍ കുറിപ്പില്‍ ചോദിക്കുന്നു.
