കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

  1. Home
  2. Latest

കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

rajmohan-unnithan


വിഡി സതീശനെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി രാജ്മോഹൻ ഉള്ളിത്താൻ എംപി. കുറേ കടമ്പൾ കടന്നാണ് ഹൈക്കമാൻഡ് തീരുമാനം എടുത്തതെന്നും പാർട്ടിയിൽ ഒരു വികാരം ഉണ്ടായിരുന്നു, ജനവികാരം മറിച്ചായിരുന്നു. ജനാവികാരം കാണാതെ പാർട്ടിക്ക്‌ മുന്നോട്ട് പോകാൻ കഴിയില്ല. ഘടകകക്ഷികളുടെയും വികാരം ഉൾക്കൊണ്ടുകൊണ്ടാണ് തീരുമാനം. പ്രഖ്യാപനത്തിന് ശേഷമുള്ള കെ സി വേണുഗോപാലിന്‍റെ പ്രതികരണം മാതൃകാപരമാണ്. വിവാദങ്ങൾക്ക്‌ വിടപറയണം. സീനിയോരിറ്റി നോക്കിയല്ല തീരുമാനം എടുക്കുക. കാലാനുസൃതമായ മാറ്റം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, എല്ലാവരെയും ചേർത്ത് മുന്നോട്ട് പോകാൻ വി ഡി സതീശന് സാധിക്കണമെന്നുംരമേശ്‌ ചെന്നിത്തല പരസ്യമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ നിലപാട് എന്ന പേരിൽ പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ദൗർഭാഗ്യകരമാണ്. പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണം എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.