രമേശ് ചെന്നിത്തല മന്ത്രിയാകും; ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും

  1. Home
  2. Latest

രമേശ് ചെന്നിത്തല മന്ത്രിയാകും; ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും

ramesh chennithala          


അനുനയനീക്കങ്ങൾക്ക് പിന്നാലെ സമവായം. വിഡി സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല മന്ത്രിയാകും. ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെയായിരിക്കും. രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ നീക്കം ഫലം കാണുകയായിരുന്നു. കെസി വേണു​ഗോപാലും ഇന്ന് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമെങ്കിലും അദ്ദേഹം മുന്നോട്ടുവെച്ച മറ്റു പേരുകൾ ഈ ഘട്ടത്തിൽ പരി​ഗണിക്കില്ല.

ഇന്ന് ഹൈക്കമാൻഡിന് കെപിസിസി അധ്യക്ഷൻ കൊടുക്കുന്ന പട്ടികയിൽ രണ്ടാം സ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ പേര് ഉണ്ടാകുമെന്ന സ്ഥിരീകരണം വന്നിരിക്കുകയാണ്. രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വേണമെന്നും അദ്ദേഹത്തിൻ്റെ ആ​ഗ്രഹങ്ങൾ നടക്കുമെന്നുമാണ് കെസി വേണു​ഗോപാൽ പറഞ്ഞത്. ജ്യോതികുമാർ ചാമക്കാല അടക്കം നാല് പേരുടെ പേരുകളാണ് ചെന്നിത്തല മുന്നോട്ട് വെച്ചിരിക്കുന്നത്.