ബലാത്സം​ഗ കേസ്: ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോൻസൺ മാവുങ്കൽ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

  1. Home
  2. Latest

ബലാത്സം​ഗ കേസ്: ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോൻസൺ മാവുങ്കൽ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

monson mavunkal


ബലാത്സംഗ കേസിൽ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോൻസൻ മാവുങ്കൽ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. കേസിൽ സംസ്ഥാന പൊലീസിൻ്റെ മറുപടി തേടി.വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചിൻ്റെയാണ് നടപടി. വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണം എന്നാണ് അപ്പീലിലെ ആവശ്യം. വീട്ടുജോലിക്കാരിയുടെ മകളെ പ്രായപൂർത്തിയാകുന്നതിനു മുൻപ് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു എന്ന കേസിൽ എറണാകുളം പോക്സോ കോടതി മോൻസനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പ്രായപൂർത്തിയതിന് ശേഷം പീഡിപ്പിച്ചതിനാണ് രണ്ടാമത്തെ ബലാത്സംഗ കേസ്. ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന വകുപ്പ് ചൂണ്ടിക്കാട്ടിയാണ് നിലവിലെ അപ്പീൽ. മുതിർന്ന അഭിഭാഷകൻ ആദിത്യ സോൻദ്ദി, അഭിഭാഷകൻ വിഷ്ണു പി എന്നിവരാണ് മോൺസണായി ഹാജരായത്.