ആർസിസി‌യിലെ നിയമന ക്രമക്കേട്: ചീഫ് നഴ്സിങ് ഓഫീസർ ആർ ശ്രീലേഖയ്ക്ക് സസ്പെഷൻ

  1. Home
  2. Latest

ആർസിസി‌യിലെ നിയമന ക്രമക്കേട്: ചീഫ് നഴ്സിങ് ഓഫീസർ ആർ ശ്രീലേഖയ്ക്ക് സസ്പെഷൻ

s


തിരുവനന്തപുരം ആർസിസി‌യിലെ നിയമന ക്രമക്കേട് ആരോപണത്തിൽ ചീഫ് നഴ്സിങ് ഓഫീസർ ആർ ശ്രീലേഖയ്ക്ക് സസ്പെഷൻ. പ്രാഥമിക പരിശോധനയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർസിസി‌യുടെ നടപടി. ചീഫ് നഴ്സിങ് ഓഫീസറെ സസ്പെൻഡ് ചെയ്ത് ആർസിസി ഡയറക്ടർ ഉത്തരവിറക്കി. ശ്രീലേഖയ്ക്കെതിരായ ആരോപണത്തിൽ വിദഗ്ധ അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ചീഫ് നഴ്സിങ് ഓഫീസർ ചട്ടങ്ങൾ ലംഘിച്ച് അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും ആർസിസിയിൽ നിയമിച്ചു എന്നായിരുന്നു പരാതി. ബന്ധുക്കൾ പങ്കെടുക്കുന്നുണ്ടെങ്കിൽ നിയമന പ്രക്രിയയിൽ നിന്ന് മാറിനിൽക്കണമെന്ന ചട്ടം ലംഘിച്ചെന്നാണ് പരാതി. മുഖ്യമന്ത്രിക്ക് കിട്ടിയ പരാതിയിലാണ് നടപടി.