രാഹുലിന്‍റെ അറസ്റ്റിന് പിന്നാലെ റിനി പോസ്റ്റ് ചെയ്ത കുറിപ്പ് നീക്കണം എന്നാവശ്യം, പരാതി നൽകി അഭിഭാഷകൻ
രാഹുൽ മാങ്കൂട്ടത്തിന്‍റെ അറസ്റ്റിന് പിന്നാലെ ഇത് ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന നടി റിനി ആൻ ജോർജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കണമെന്ന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന സ്വന്തം അഭിപ്രായങ്ങൾക്ക് വിശ്വാസ്യതയുണ്ടാകാൻ ജീവിച്ചിരിപ്പില്ലാത്ത വ്യക്തികളുടെ പേര് അനാവശ്യമായി ഉപയോഗിച്ചു എന്നാണ് പരാതി. ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്ത് വിശ്വാസ്യ യോഗ്യമല്ലാത്ത അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്ന റിനിയുടെ പോസ്റ്റ് നീക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.
