8 കോടിയുടെ 'ഡീൽ' ആരോപണം: നിയമനടപടിയുമായി ടി എന്‍ പ്രതാപന്‍; 10 കോടി നഷ്ടപരിഹാരം വേണം

  1. Home
  2. Latest

8 കോടിയുടെ 'ഡീൽ' ആരോപണം: നിയമനടപടിയുമായി ടി എന്‍ പ്രതാപന്‍; 10 കോടി നഷ്ടപരിഹാരം വേണം

tn p


ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ എട്ട് കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തിനെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് തന്നെ അപകീർത്തിപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പ്രതാപൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. മുൻ കോൺഗ്രസ് പ്രവർത്തകൻ പി.കെ. ഫിറോസിനാണ് അഡ്വ. രഖേഷ് ശർമ്മ മുഖേന നോട്ടീസ് അയച്ചത്.

മൂന്ന് തവണ എംഎൽഎയും മുൻ എംപിയും നിലവിൽ എഐസിസി സെക്രട്ടറിയുമായ തന്റെ പൊതുജീവിതത്തെയും വ്യക്തിത്വത്തെയും തകർക്കാനുള്ള ഗൂഢശ്രമമാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്ന് പ്രതാപൻ നോട്ടീസിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനം നടത്തി ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ഇടതുപക്ഷവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

24 മണിക്കൂറിനുള്ളിൽ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ട്. കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയുടെ പ്രസ്താവനകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനായി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നിർമ്മിച്ചതാണെന്നും പ്രതാപൻ നോട്ടീസിൽ ചൂണ്ടിക്കാട്ടി. തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ നിൽക്കെ ഈ നിയമപോരാട്ടം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.