ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നു- രാഹുൽ ഗാന്ധി
രാജ്യത്തിൻ്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും തെരുവിൽ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാർട്ടികളും ബഹുമാനിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യം ബിജെപിയോടും അഭ്യർത്ഥിക്കുന്നു. അമിത്ഷാ പാർലമെൻ്റിലെത്താൻ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ ആരോപിച്ചു. അവർ പരീക്ഷകളെ അട്ടിമറിക്കുന്നു.അവർ എല്ലാം സ്വകാര്യവൽക്കരിക്കുന്നു.സ്വകാര്യ കമ്പനികൾ പരീക്ഷകൾ നിരീക്ഷിക്കുന്നു,നടത്തുന്നു.സ്വകാര്യ മേഖലയിലേക്ക് ആർഎസ്എസും വരുന്നു അവർ എല്ലാം പിടിച്ചെടുക്കുന്നു.പ്രധാൻ അല്ലായിരുന്നു,ആർഎസ്എസായിരുന്നു വിദ്യാഭ്യാസമന്ത്രാലയത്തെ നിയന്ത്രിച്ചിരുന്നത്.വിദ്യാർത്ഥികളോട് തങ്ങളുടെ ഭക്തരാകാനാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികളുടെ ലക്ഷകണക്കിന് പണം അവർ കവർന്നുവെന്നും രാഹുൽ പാർലമെന്റിൽ പറഞ്ഞു. ജന്ദർ മന്ദറിലെ ആ പ്രതിഷേധത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ചില വിദ്യാർത്ഥികളുമായി സംസാരിക്കാൻ അവസരം കിട്ടി. പ്രതിഷേധം വ്യവസ്ഥയോടുള്ള വിദ്യാർത്ഥികളുടെ വികാരമായിരുന്നു. ആ പ്രതിഷേധം ആവേശകരമായിരുന്നു. അതിൽ താനും ആവേശഭരിതനായി. നിങ്ങളെ ബഹുമാനമില്ലാത്തവരെന്ന് മുദ്ര കുത്തുന്നവരെ നിങ്ങൾ എന്ത് വിളിക്കുമെന്ന് എന്നോട് സംസാരിച്ച പെൺകുട്ടിയോട് ചോദിച്ചപ്പോൾ ഇഡിയറ്റ് എന്ന് അവൾ മറുപടി നൽകിയെന്നും രാഹുൽ ഗാന്ധി പാർലമെന്റിൽ വിശദമാക്കി. ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി. ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് രാഹുൽ.ഒരു കുട്ടിയുടെ വികാരം പങ്കുവയ്ക്കുകയായിരുന്നുവെന്ന് രാഹുൽ സഭയോട് പ്രതികരിച്ചത്.
