ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകി

  1. Home
  2. Latest

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകി

thanthri

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കോടതിയിൽ. ഹൈക്കോടതിയിലാണ് എസ്ഐടി അപ്പീൽ നൽകിയത്. വിചാരണക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട എസ്ഐടി തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നും അപ്പീലിൽ പറയുന്നു. രണ്ട് കേസുകളിലെയും ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. തന്ത്രിക്കെതിരെ തെളിവുകൾ ഇല്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ പൂർണമായും നീക്കണമെന്നും അപ്പീലിൽ എസ്ഐടി ആവശ്യപ്പെടുന്നു.