ശബരിമല മില്‍മ നെയ്യ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍

  1. Home
  2. Latest

ശബരിമല മില്‍മ നെയ്യ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍

sabarimala


 

ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍. ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട ക്രമക്കേടായതിനാല്‍
വിജിലന്‍സ് അന്വേഷണം മതിയാകില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍.

അന്വേഷണം ദേവസ്വം വിജിലന്‍സ് നാളെ റിപ്പോര്‍ട്ട് നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ ദേവസ്വം വിജിലന്‍സിനോട് ഞങ്ങള്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് നാളത്തോടെ ഞങ്ങള്‍ക്ക് ലഭിക്കും. അതിന് ശേഷം ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കും. കാരണം, ഇതില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും അതില്‍ ഇടനിലക്കാരുമുണ്ടായിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ വിജിലന്‍സ് മാത്രം അന്വേഷിച്ചാല്‍ ഫലപ്രദമാകില്ല. ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കണം. അതാണ് ദേവസ്വം വകുപ്പിന്റെ നിലപാട്. റിപ്പോര്‍ട്ട് കിട്ടയതിന് ശേഷം ക്രൈംബ്രാഞ്ചിന്റെ സ്‌പെഷ്യല്‍ ടീം അന്വേഷിക്കണമെന്ന് ഞങ്ങള്‍ ആഭ്യന്തരമന്ത്രിക്ക് കത്ത് കൊടുക്കും – അദ്ദേഹം പറഞ്ഞു.