കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ച് സാദിഖലി ശിഹാബ് തങ്ങള്‍
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സ്ത്രീകളുടെ സുരക്ഷയാണ് കാന്തപുരം ഉദ്ദേശിച്ചതെന്നും ഈ കാലഘട്ടത്തില്‍ വേട്ടയാടപ്പെടുന്നത് സ്ത്രീകളാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
‘പണ്ഡിതോചിതമായ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചതാണ്. അതിനപ്പുറത്ത് ഒന്നും പറയാനില്ല. വര്‍ത്തമാനകാലത്ത് സ്ത്രീകളാണ് ഏറെ വേട്ടയാടപ്പെടുന്നത്. അതൊക്കെ ഉദ്ദ്യേശിച്ചുകൊണ്ടാകാം അദ്ദേഹം പറഞ്ഞിട്ടുണ്ടാവുക. സാമൂഹ്യമായിട്ടുള്ള അവസ്ഥയെ പരാമര്‍ശിച്ച് പറഞ്ഞതാകാം. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പറഞ്ഞതാകാം. സാമൂഹ്യമായ ഇത്തരം അവസ്ഥയില്‍ ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമെന്നില്ല. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള അഭിപ്രായങ്ങളോട് ചേര്‍ന്ന് നില്‍ക്കുക എന്നുള്ളതാണ് – അദ്ദേഹം പറഞ്ഞു.
