നിർത്തിയിട്ടിരുന്ന ക്രെയിനിൽ സ്കൂൾ ബസ് ഇടിച്ച് അപകടം
തിരുവനന്തപുരം കല്ലമ്പലത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിൽ സ്കൂൾ ബസ് ഇടിച്ച് അപകടം. അയിരൂർ എംജിഎം സ്കൂളിലെ ബസാണ് ഇടിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് ജീവൻ നഷ്ടമായി. നഗരൂർ സ്വദേശി ഷാജിയാണ് മരിച്ചത്. 7 അധ്യാപകരാണ് അപകട സമയത്ത് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ അധ്യാപകരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്‍റെ നിയന്ത്രണം തെറ്റിയാണോ അപകടം നടന്നത് എന്നതില്‍ സ്ഥിരീകരണം വന്നിട്ടില്ല.
