100 സീറ്റിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എസ്ഡിപിഐ

  1. Home
  2. Latest

100 സീറ്റിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എസ്ഡിപിഐ

s


നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ്. മുന്നണികളുമായോ പാർട്ടികളുമായോ ധാരണയോ സഖ്യമില്ലെന്നും 100 സീറ്റുകളിൽ മത്സരിക്കുമെന്നും സിപിഎ ലത്തീഫ് അറിയിച്ചു. 33 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബാക്കി സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും സിപിഎ ലത്തീഫ് കൂട്ടിച്ചേർത്തു. മലപ്പുറത്ത് അഡ്വ. സാദിഖ് നടുത്തൊടി, പട്ടാമ്പിയിൽ അമീർ അലി, നെൻമാറയിൽ‍ അൻവർ സാദിഖ്, പറവൂരിൽ വി എം ഫൈസൽ, തൊടുപുഴയിൽ അഫ്സൽ എം പി, ആറ്റിങ്ങലി‍ൽ ജയരാജ് എം, തലശേരിയിൽ കെ സി ജലാലുദ്ദീൻ എന്നിവർ മത്സരിക്കും.

വള്ളിക്കുന്നിൽ എസ്ഡിപിഐ പിന്തുണയുള്ള സ്വതന്ത്രൻ കെ കെ എൻ കുറുപ്പാണ് സ്ഥാനാർത്ഥി. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറാണ് ഡോ. കെ കെ എൻ കുറുപ്പ്. കഴിഞ്ഞ തവണ 47 സീറ്റിൽ എസ്ഡിപിഐ മത്സരിച്ചിരുന്നു. ബിജെപിയുടെ പിറകെ പോയി അവരുടെ സ്വാധീനം ഓരോയി‌ത്തും ഇല്ലാതാക്കാൻ കഴിയില്ല. അങ്ങനെ നോക്കിയാൽ എസ്ഡിപിഐക്ക് മത്സരിക്കാൻ സ്ഥലം ഉണ്ടാവില്ലെന്നും കേരള വിരുദ്ധ പാർട്ടിയാണ് ബിജെപിയെന്നും സിപിഎ ലത്തീഫ് പറഞ്ഞു. ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ് എസ്ഡിപിഐ വിലയിരുത്തൽ. ഒരാളെ നയിക്കാൻ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ജനങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാക്കും. കോൺഗ്രസിന് അതിന് കഴിയില്ലെന്നും ലത്തീഫ് വിമർശിച്ചു.