മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല

  1. Home
  2. Latest

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല

ramesh chennithala          


മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയിലെ സീനിയര്‍ നേതാവാണ് താന്‍. സീനിയോറിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മോശമല്ലാത്ത എംഎല്‍എമാരുടെ പിന്തുണ കിട്ടും. പാര്‍ട്ടി നീതിപൂര്‍വമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിയെ സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന് തീരുമാനമെടുക്കാം. അല്ലെങ്കില്‍ എംഎല്‍എമാരുടെ എണ്ണം നോക്കി തീരുമാനിക്കാം. ഘടകകക്ഷികളുമായി തര്‍ക്കം ഉണ്ടാകില്ല. ആരും ക്യാന്‍വാസിംഗ് നടത്തുന്നില്ല. ഇതുവരെ തല എണ്ണിയിട്ടില്ല. എല്ലാവരെയും മന്ത്രിയാക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. ജനം വാശിയോടെ പിണറായിക്ക് ബൈ ബൈ പറഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 80ന് മുകളില്‍ സീറ്റ് യുഡിഎഫിന് ലഭിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുഡിഎഫ് പോസിറ്റീവ് അജണ്ടക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. വി പി അബ്ദുള്‍ റഷീദ് ആണ് ധര്‍മ്മടത്തെ യഥാര്‍ത്ഥ എംഎല്‍എ എന്നാണ് ഞാന്‍ കരുതുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.