വായുനില ഗുരുതരം: ഡൽഹിയിൽ വാഹനങ്ങൾക്ക് വീണ്ടും വിലക്ക്; നവംബർ ഒന്നുമുതൽ നിയന്ത്രണം

  1. Home
  2. Latest

വായുനില ഗുരുതരം: ഡൽഹിയിൽ വാഹനങ്ങൾക്ക് വീണ്ടും വിലക്ക്; നവംബർ ഒന്നുമുതൽ നിയന്ത്രണം

s


ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം. സംസ്ഥാനത്തിനു പുറത്തു റജിസ്റ്റർ ചെയ്തതും ബിഎസ് 6 നിലവാരത്തിനു താഴെയുള്ളതുമായ വാഹനങ്ങൾക്കു നവംബർ ഒന്നുമുതൽ ഡൽഹിയിലേക്കു പ്രവേശനം നൽകില്ല. ചരക്കുവാഹനങ്ങൾക്കു മാത്രമാണ് ആദ്യഘട്ടത്തിൽ നിയന്ത്രണങ്ങൾ. സംസ്ഥാനത്തു വായു മലിനീകരണം ഉയരുന്ന സാഹചര്യത്തിലാണു നിയന്ത്രണം.
ഡൽഹിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾ, ബിഎസ് 6 പാലിക്കുന്ന ഡീസൽ വാഹനങ്ങൾ, സിഎൻജി, എൽഎൻജി അല്ലെങ്കിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയുടെ പ്രവേശനത്തിനു നിയന്ത്രണങ്ങളില്ല. ബിഎസ് 4 പാലിക്കുന്ന ഡീസൽ വാഹനങ്ങൾക്ക് 2026 ഒക്ടോബർ 31 വരെ മാത്രമേ അനുമതിയുള്ളൂ. കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) യോഗതീരുമാന പ്രകാരമാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.