മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ ജോർജ്
മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ ജോർജ്. സിറോ മലബാർ സഭ ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച. തെറ്റിധാരണകൾ ഒന്നുമില്ലെന്നും എല്ലാ കാര്യങ്ങളും സംസാരിച്ചു എന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ഷോൺ ജോർജിൻ്റെ പ്രതികരണം. എഫ്സിആർഎയുമായി ബന്ധപ്പെട്ട ആകുലത ചർച്ചയായെന്നും കിരൺ റിജിജുവുമായുള്ള ക്രൈസ്തവ സംഘടനകളുമായുള്ള ചർച്ചയിൽ സിറോ മലബർ സഭയിൽ നിന്നും പ്രതിനിധികൾ ഉണ്ടാകുമെന്നും ഷോൺ ജോർജ് അറിയിച്ചു.
ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഷോൺ ജോർജ് സിറോ മലബാർ സഭ ആസ്ഥാനത്തെത്തി മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനെ കണ്ടത്. 45 മിനിറ്റ് നീണ്ടുനിന്നതായിരുന്നു കൂടിക്കാഴ്ച.
