പാർലമെന്റിൽ ധർമേന്ദ്രപ്രധാന് ഊഷ്മള സ്വീകരണം
വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം ആദ്യമായി പാർലമെന്റിലെത്തിയ ധർമേന്ദ്ര പ്രധാന് ഊഷ്മളമായ സ്വീകരണം നൽകി ബിജെപി-എൻഡിഎ എംപിമാർ. കാറിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം സഹപ്രവർത്തകരോട് നമസ്‌കാരം പറഞ്ഞു. 'ധർമേന്ദ്രപ്രധാൻ സിന്ദാബാദ്' വിളികളോടെയാണ് അദ്ദേഹത്തെ എംപിമാർ സ്വാഗതം ചെയ്തത്. ആളുകൾ അദ്ദേഹത്തിന് വട്ടംകൂടി. എപിമാരിലൊരാൾ അദ്ദേഹത്ത പരമ്പരാഗത രീതിയിലുള്ള തലപ്പാവും ഷാളും അണിയിച്ചു.ആദ്യമായാണ് ഒരു മന്ത്രിക്ക് അഴിമതി ആരോപണം കേൾക്കാതെ രാജിവെക്കേണ്ടി വരുന്നതെന്ന് എംപിമാരിലൊരാൾ പ്രതികരിച്ചു. ' ഇതൊക്കെ സംഭവിക്കാം' എന്നായിരുന്നു കോൺഗ്രസ് എംപി ജയ്‌റാം രമേഷ് ധർമേന്ദ്രപ്രധാനെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞത്. എന്നാൽ ഒന്നും സംഭവിച്ചില്ലെന്ന് അദ്ദേഹം തിരിച്ചടിച്ചു. താനൊരു തെരുവ് പോരാളിയാണ്, എ.സി മുറിയിലെ പ്രവർത്തകനല്ലെന്നും അദ്ദേഹം മറുപടി നൽകുകയും ചെയ്തു.
രാജ്യത്തിന്റെ താൽപര്യം കണക്കിലെടുത്ത് മന്ത്രിസ്ഥാനം രാജിവെച്ചതാണെന്നാണ് ധർമേന്ദ്ര പ്രധാന്റെ അനുയായികൾ പ്രതികരിച്ചത്. ഒഡിഷയിലെ പാർട്ടിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച അദ്ദേഹം ഈ തീരുമാനത്തിലൂടെ രാഷ്ട്രീയ ഉത്തരവാദിത്വത്തിന്റെ ഉദാഹരണമാണ് കാട്ടിയതെന്ന് ബിജെപി നേതാക്കൾ അവകാശപ്പെടുന്നു. ഈ നടപടി പൊതുജനങ്ങളുടെയും പ്രധാന്റെ പാർലമെന്ററി മണ്ഡലമായ സംബൽപൂരിലെയും അദ്ദേഹത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കുമെന്നാണ് അണികളും പാർട്ടിയും പ്രതീക്ഷിക്കുന്നത്.
രാജിവെച്ച പ്രധാന് ഇനി എന്ത് ചുമതലയായിരിക്കും നൽകുമെന്ന ചർച്ചകളും സജീവമാണ്. പാർട്ടിയിലെ സമുന്നതസ്ഥാനം നൽകിയേക്കുമെന്നും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകാൻ ചുമതലപ്പെടുത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
