നേമത്ത് മത്സരിക്കുന്നില്ല എന്നതിൽ വിശദീകരണവുമായി ശിവൻകുട്ടി
നേമത്ത് മത്സരിക്കാനുണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ലെന്നും തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും മന്ത്രി വി ശിവൻകുട്ടി. നേമത്തേക്ക് ഇല്ലെന്ന പ്രസ്താവനയിലാണ് മന്ത്രിയുടെ വിശദീകരണം. സ്വന്തമായി തീരുമാനിക്കാനാവില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. പാർട്ടിയാണ് നേമത്ത് മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. സ്ഥാനാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒന്നും ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ മത്സരിക്കുമോ മത്സരിക്കില്ലയോ എന്ന് പറയേണ്ടതില്ല. വെറുതെ ഒരു ആശയക്കുഴപ്പം ഉണ്ടാക്കരുത്. സംസ്ഥാന കമ്മിറ്റി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കാത്ത കാര്യം താൻ എങ്ങനെ പറയുമെന്നും ശിവൻകുട്ടി ചോദിച്ചു. ഇടതുമുന്നണിക്ക് ശക്തനായ സ്ഥാനാർത്ഥി ഉണ്ടാകും. ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്തതാണ്. ഓപ്പൺ ചെയ്യാൻ സാധ്യതയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
