ഓപ്പറേഷൻ തൂഫാൻ; ഇതുവരെ അറസ്റ്റിലായത് 11,551 പേർ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇതുവരെ 11,551 പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം, 62 കേസുകളിലായി 70 പേർകൂടി അറസ്റ്റിലായതോടെ കേസുകളുടെ എണ്ണം 10709 ആയി.
ഇതുവരെ 23603.177 ഗ്രാം എംഡിഎംഎയും 1433.112 കിലോഗ്രാം കഞ്ചാവും 5301.639 ഗ്രാം ഹാഷിഷ് ഓയിലും 366.388 ഗ്രാം മെത്തഫെറ്റമിനും പിടിച്ചെടുത്തു.
