എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സി വീണ്ടും പിടിയില്‍

  1. Home
  2. Latest

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സി വീണ്ടും പിടിയില്‍

s


ലഹരിമരുന്നുമായി സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും പൊലീസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് എംഎഡിഎംഎയുമായി റിന്‍സി പിടിയിലായത്. റിന്‍സിക്കൊപ്പം മൂന്നുപേര്‍ കൂടി പിടിയിലായിട്ടുണ്ട്.ലഹരി വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി ആളുകള്‍ ഒത്തുകൂടിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധന നടത്തുന്നത്. റെയ്ഡില്‍ റിന്‍സിയുടെ പക്കല്‍ നിന്നും 3.58 ഗ്രാം എംഎഡിഎംഎയാണ് കണ്ടെത്തിയത്.കഴിഞ്ഞവര്‍ഷം ജൂലൈയിലും റിന്‍സി ലഹരിമരുന്നുമായി പിടിയിലായിരുന്നു. കാക്കനാട്ടിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് അന്ന് റിന്‍സി മുംതാസ് എംഡിഎംഎയുമായി പിടിയിലാകുന്നത്. സിനിമാ മേഖലയിലെ ലഹരി വില്‍പ്പനയില്‍ അടക്കം റിന്‍സിക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.