സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
മുൻ കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം ചന്ദ്രശേഖരൻ സമിതിയുടെ ചെയർമാനും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ കൺവീനറുമാണ്. സാമ്പത്തിക വിദഗ്ധൻ ഡോ. നാരായണ, സി.ഡി.എസ് ഡയറയക്ടർ ഡോ.വീരമണി എന്നിവരാണ് സമിതി അംഗങ്ങൾ.
അധികാരമേറ്റെടുത്തതിന് പിന്നാലെ യുഡിഎഫ് സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതിയെപ്പറ്റിയുള്ള ധവളപത്രം പുറത്തിറക്കുമെന്നത്. ഇക്കാര്യത്തിലാണ് പ്രത്യേക സമിതിയെ രൂപീകരിച്ചിരിക്കുന്നത്.
