എസ്എസ്എല്‍സി പരീക്ഷാ ഫലം നീട്ടി; പ്രഖ്യാപനം മെയ് മൂന്നാം വാരം; ഹയര്‍സെക്കന്‍ഡറി 25ന്

  1. Home
  2. Latest

എസ്എസ്എല്‍സി പരീക്ഷാ ഫലം നീട്ടി; പ്രഖ്യാപനം മെയ് മൂന്നാം വാരം; ഹയര്‍സെക്കന്‍ഡറി 25ന്

v sivankutty


സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫല പ്രഖ്യാപനം നീട്ടി. എസ്എസ്എല്‍സി ഫലം മെയ് മൂന്നാം വാരവും ഹയര്‍ സെക്കന്‍ഡറി ഫലം മെയ് 25-നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ഏപ്രില്‍ 16 മുതല്‍ മെയ് 2 വരെ 72 കേന്ദ്രങ്ങളിലായി നടക്കും. ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം 89 ക്യാമ്പുകളിലായി ഏപ്രില്‍ 16 മുതല്‍ ആരംഭിക്കും.