ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ. കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. പരാതിയിൽ തുടർ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകി. മുൻകാല അന്വേഷണങ്ങൾ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചെന്നാണ് പരാതിക്കാരൻ ആരോപിച്ചിരിക്കുന്നത്.
ഗ്യാനേഷ് കുമാറിനെതിരെ മലയൻകീഴ് വേണുഗോപാലാണ് പരാതി നൽകിയത്. ഗ്യാനേഷിനെതിരായ എല്ലാ വിജിലൻസ് കേസുകളും തുടരന്വേഷിക്കണമെന്നാണ് പരാതി. മലേഷ്യൻ എഞ്ചിനീയറുടെ ആത്മഹത്യയും അന്വേഷിക്കും. ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേരുണ്ടായിരുന്നിട്ടും ശരിയായ അന്വേഷണം നടന്നില്ലെന്നാണ് ആരോപണം. കെഎസ്ടിപി പ്രൊജക്റ്റ് അഴിമതിയിൽ തുടരന്വേഷണത്തിനും നിർദേശം നൽകിയിട്ടുണ്ട്.
