എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സംസ്ഥാനം

  1. Home
  2. Latest

എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സംസ്ഥാനം

k muraleedharan  


 

എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സംസ്ഥാനം. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് മന്ത്രി കെ മുരളീധരന്‍ കത്തയക്കും. കേരളത്തിന് ഉടന്‍ എയിംസ് നല്‍കില്ലെന്ന നിലപാട് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെയാണ് നീക്കം.

കേന്ദ്ര നിലപാട് ഇരട്ടത്താപ്പെന്ന് കത്തിലൂടെ അറിയിക്കും. കേരളം കണ്ടെത്തി നല്‍കിയ സ്ഥലത്തിന്റെ പട്ടികയില്‍ നിന്ന് ഒരു സ്ഥലം തിരഞ്ഞെടുത്ത് എയിംസ് അനുവദിക്കണമെന്നാണ് ആവശ്യം. എംപിമാര്‍ മുഖേന കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനും ആലോചനയുണ്ട്.നിരന്തരം കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടും ആവശ്യം പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ആരോഗ്യ മന്ത്രി കെ മുരളീധരന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. കേരളത്തില്‍ എയിംസിന് അനുയോജ്യമായ 10 സ്ഥലങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാരിന് നേരത്തെ കൈമാറിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി കെ മുരളീധരന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന ഉറപ്പുനല്‍കിയിരുന്നു. ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് ഇരട്ടത്താപ്പ് എന്നാണ് ആക്ഷേപം. കേന്ദ്ര നിലപാടില്‍ സംസ്ഥാനം പ്രതിഷേധം അറിയിക്കും. കേരളത്തില്‍ നിന്നുള്ള സഹമന്ത്രിയുടെ നിലപാടും സംസ്ഥാനം ചോദ്യം ചെയ്‌തേക്കും.

എയിംസിന്റെ കാര്യത്തില്‍ ആരോഗ്യരംഗത്ത് പിന്നിലുള്ള സംസ്ഥാനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് കേന്ദ്ര നിലപാട്. നിലവില്‍ കേരളത്തെ പരിഗണിച്ചിട്ടില്ലന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നത് എയിംസിന് അയോഗ്യതയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. ജനസാന്ദ്രത കൂടുതലുള്ള കേരളത്തിനും എയിംസ് അര്‍ഹിക്കുന്നില്ലേയെന്നായിരുന്നു ചീഫ് ജസ്റ്റിസ് സൗമന്‍ സെനിന്റെ നിലപാട്. എയിംസ് വരാതെ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് വരില്ലെന്നായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാട്.