വി ഡി സതീശനെതിരെ പ്രസ്താവന; കെ സുധാകരന്റെ പേരിൽ വ്യാജ പ്രചാരണം, പൊലീസ് കേസെടുത്തു
മുഖ്യമന്ത്രി വി. ഡി സതീശനെതിരെ പ്രസ്താവന നടത്തിയെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ കെ സുധാകരന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയ കേസിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. രാജീവ് പി ആർ രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ പറഞ്ഞുവെന്ന രീതിയിലായിരുന്നു വ്യാജ സന്ദേശങ്ങളും വ്യാജ പോസ്റ്ററുകളും പ്രചരിപ്പിച്ചത്. നേരത്തെ നിയമവിരുദ്ധമായ വ്യാജപ്രചാരണങ്ങൾ അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സുധാകരൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.
