വീടിന് വെളിയിൽ കുളിച്ച് കൊണ്ടിരുന്ന വിദ്യാർഥി ഇടിമിന്നലേറ്റ് മരിച്ചു
വീടിന് വെളിയിൽ കുളിച്ച് കൊണ്ടിരുന്ന വിദ്യാർഥി ഇടിമിന്നലേറ്റ് മരിച്ചു. കൂവപ്പള്ളി പള്ളിപ്പടി കൊരട്ടിപ്പറമ്പിൽ കെ.എസ്. ഇർഷാദിന്റെ (ഷാജി) മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സി.എം.എസ്. കോളേജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് സംഭവം. മാതാവ്: റെയ്ഹാനത്ത്. ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം കബറടക്കം നടത്തും.
